കോപ്പയില്‍ ബ്രസീലിന് കിരീടം

പെറുവിനെ 3-1ന് തോല്‍പ്പിച്ചാണ് ആതിഥേയരായ ബ്രസീല്‍ കിരീടം നേടിയത്.

Update: 2019-07-08 03:17 GMT

സാവോപോളോ: കോപ്പയില്‍ ഒമ്പതാം തവണയും കിരീടം നേടി കാനറികള്‍. പെറുവിനെ 3-1ന് തോല്‍പ്പിച്ചാണ് ആതിഥേയരായ ബ്രസീല്‍ കിരീടം നേടിയത്. എവര്‍ട്ടണ്‍ സോറസ്(15), ഗബ്രിയേല്‍ ജീസസ്(45), റിച്ചാര്‍ലിസണ്‍(90) എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്. പെറുവിനു വേണ്ടി ഗുറേറോ 44ാം മിനിറ്റില്‍ ഗോള്‍ നേടി. കളിയുടെ 70ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. 12 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ കോപ്പയില്‍ വീണ്ടും കിരീടം നേടുന്നത്. 

Tags:    

Similar News