അര്‍ജന്റീനയുമായുള്ള ലോകകപ്പ് യോഗ്യതാ മല്‍സരത്തിന് തയ്യാറല്ല; ബ്രസീല്‍

ഖത്തര്‍ ലോകകപ്പ് അടുത്തിരിക്കെ ഒരു മല്‍സരത്തിന് തയ്യാറല്ലെന്ന് കോച്ച് ടീറ്റെ വ്യക്തമാക്കി.

Update: 2022-08-11 07:40 GMT


സാവോപോളോ: കഴിഞ്ഞ വര്‍ഷം റദ്ദാക്കിയ ബ്രസീല്‍-അര്‍ജന്റീനാ ലോകകപ്പ് യോഗ്യത മല്‍സരം കളിക്കാന്‍ തയ്യാറല്ലെന്ന് ബ്രസീല്‍. സെപ്തംബറില്‍ മല്‍സരത്തിന് തയ്യാറാവാന്‍ ഫിഫ ഇരുടീമുകളോടും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ മല്‍സരത്തിന് തയ്യാറല്ലെന്ന് ബ്രസീല്‍ അറിയിക്കുകയായിരുന്നു.ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടിലായിരുന്നു കഴിഞ്ഞ വര്‍ഷം ഇരുടീമും ഏറ്റുമുട്ടേണ്ടത്. എന്നാല്‍ അര്‍ജന്റീനന്‍ താരങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീല്‍ മല്‍സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.


 

തുടര്‍ന്ന് രണ്ട് മാസം മുമ്പ് ഈ മല്‍സരം വീണ്ടും നടത്താന്‍ ഫിഫ ആവശ്യപ്പെട്ടിരുന്നു. അന്ന് അര്‍ജന്റീന മല്‍സരത്തില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് ഇരുടീമിനും ഫിഫ പിഴ വിധിച്ചിരുന്നു. ഖത്തര്‍ ലോകകപ്പ് അടുത്തിരിക്കെ ഒരു മല്‍സരത്തിന് തയ്യാറല്ലെന്ന് കോച്ച് ടീറ്റെ വ്യക്തമാക്കി. താരങ്ങള്‍ക്ക് പരിക്കിനുള്ള സാധ്യത കൂടുതലാണെന്നും മല്‍സരത്തില്‍ നിന്നുള്ള വിലക്കിനും സാധ്യതയുണ്ടെന്നും കോച്ച് അറിയിച്ചു.





Tags:    

Similar News