ലോകകപ്പ് യോഗ്യത; ഉറുഗ്വെയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍

ഉറുഗ്വെയുടെ ഗോള്‍ ലൂയിസ് സുവാരസിന്റെ വകയായിരുന്നു.

Update: 2021-10-15 07:02 GMT


സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ വമ്പന്‍ ജയവുമായി ബ്രസീല്‍.ഇന്ന് നടന്ന മല്‍സരത്തില്‍ ഉറുഗ്വെയെ 4-1നാണ് കാനറികള്‍ വീഴ്ത്തിയത്. റഫീന ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ സൂപ്പര്‍ താരം നെയ്മറും ഗബിഗോളും ഓരോ ഗോള്‍ നേടി. പുത്തന്‍ താരം റഫീന തകര്‍പ്പന്‍ ഫോമിലാണ്. പോയിന്റ് നിലയില്‍ 31 മല്‍സരങ്ങളുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്താണ്. ഉറുഗ്വെയുടെ ഗോള്‍ ലൂയിസ് സുവാരസിന്റെ വകയായിരുന്നു. ഉറുഗ്വെ അഞ്ചാം സ്ഥാനത്താണ്.




Tags: