ലോകകപ്പ് യോഗ്യത; പരാഗ്വെ പുറത്ത്; വമ്പന്‍ ജയവുമായി ബ്രസീല്‍

നേരത്തെ യോഗ്യത സ്വന്തമാക്കിയ ബ്രസീല്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്താണ്.

Update: 2022-02-02 06:14 GMT


സാവോപോളോ: ലാറ്റിന്‍ അമേരിക്കയിലെ പ്രഭലരായ ബ്രസീലിന് ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മികച്ച ജയം. ഇന്ന് പരാഗ്വെയെ നേരിട്ട ബ്രസീല്‍ എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് നേടിയത്. റഫീന(28), നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഫിലിപ്പെ കുട്ടീഞ്ഞോ (62), ആന്റണി (86), റൊഡ്രിഗോ (88) എന്നിവരാണ് കാനറികള്‍ക്കായി സ്‌കോര്‍ ചെയ്തത്. തോല്‍വിയോടെ പോയിന്റ് നിലയില്‍ ഒമ്പതാം സ്ഥാനത്തുള്ള പരാഗ്വെയുടെ ലോകകപ്പ് യോഗ്യതാ മോഹം അവസാനിച്ചു. നേരത്തെ യോഗ്യത സ്വന്തമാക്കിയ ബ്രസീല്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്താണ്.




Tags:    

Similar News