സ്പാനിഷ് ലീഗ്; ബാഴ്സ റയലിനൊപ്പം
2-1നാണ് കറ്റാലന്‍സിന്റെ ജയം. ജയത്തോടെ ബാഴ്സ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനൊപ്പമെത്തി.
നൗ ക്യാംമ്പ്: സ്പാനിഷ് ലീഗില്‍ ഗെറ്റാഫയെ തോല്‍പ്പിച്ച് ബാഴ്സലോണ. 2-1നാണ് കറ്റാലന്‍സിന്റെ ജയം. ജയത്തോടെ ബാഴ്സ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനൊപ്പമെത്തി. ആദ്യ പകുതിയില്‍ ഗ്രീസ്മാന്, റൊബേര്‍ട്ടോ എന്നിവര്‍ നേടിയ ഗോളുകളാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്. ആദ്യ ഗോളിന് മെസ്സിയായിരുന്നു അസിസ്റ്റ് നല്‍കിയത്. മൂന്നാം സ്ഥാനക്കാരായ ഗെറ്റാഫയുമായുള്ള ബാഴ്സയുടെ ലീഡ് 10 പോയിന്റായി. റയലിനും ബാഴ്സയ്ക്കും 52 പോയിന്റ് വീതമാണുള്ളത്. മറ്റൊരു മല്‍സരത്തില്‍ ആല്‍വ്സിനെ മല്ലോര്‍ക്ക എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.