ഒടുവില്‍ സ്പാനിഷ് ലീഗില്‍ കറ്റാലന്‍സിന് ജയം; ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക്

റയല്‍ സോസിഡാഡിനെ 18ാം സ്ഥാനത്തുള്ള ആല്‍വ്‌സ് 1-1 സമനിലയിലും തളച്ചു.

Update: 2022-01-03 02:38 GMT


ക്യാംപ് നൗ: കൊവിഡും പരിക്കും ഫോമും നഷ്ടപ്പെട്ട സാവിയുടെ ബാഴ്‌സലോണ ഒടുവില്‍ വിജയപാതയില്‍ തിരിച്ചെത്തി.ഇന്ന് 15ാം സ്ഥാനത്തുള്ള മല്ലോര്‍ക്കയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. 44ാം മിനിറ്റില്‍ ഡിജോങ് ആണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ബാഴ്‌സ അഞ്ചാം സ്ഥാനത്തെത്തി.അതിനിടെ മൂന്നാം സ്ഥാനത്തുള്ള റയല്‍ ബെറ്റിസിനെ 12ാം സ്ഥാനത്തുള്ള സെല്‍റ്റാ വിഗോ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. നാലാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ആറാമതുള്ള റയോ വാല്‍ക്കാനോയെ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു.മറ്റൊരു മല്‍സരത്തില്‍ ഏഴാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡിനെ 18ാം സ്ഥാനത്തുള്ള ആല്‍വ്‌സ് 1-1 സമനിലയിലും തളച്ചു.




Tags:    

Similar News