സ്പാനിഷ് ലീഗ്; ബാഴ്‌സയക്ക് സമനില

അതിനിടെ ഇഞ്ചുറി ടൈമില്‍ എറിക് ഗാര്‍സിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

Update: 2021-08-22 01:12 GMT


ക്യാംപ് നൗ: സ്പാനിഷ് ലീഗിലെ രണ്ടാം മല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനില.അത്‌ലറ്റിക്കോ ബില്‍ബാവോയോടാണ് ബാഴ്‌സ സമനില വഴങ്ങിയത്.മാര്‍ട്ടിന്‍സിലൂടെ അത്‌ലറ്റിക്കോ മല്‍സരത്തില്‍ ലീഡ് നേടി. എന്നാല്‍ പുതിയ സൈനിങ് മെഫിസ് ഡേപ്പെയിലൂടെ 75ാം മിനിറ്റില്‍ ബാഴ്‌സ സമനില പിടിച്ചു. റോബെര്‍ട്ടോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. നിരവധി ഗോള്‍ അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അതിനിടെ ഇഞ്ചുറി ടൈമില്‍ എറിക് ഗാര്‍സിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. അത്‌ലറ്റിക്കോയുടെ നിക്കോ വില്ല്യംസിനെ ഫൗള്‍ ചെയ്യാന്‍ ശ്രമിച്ചതിനാണ് കാര്‍ഡ് ലഭിച്ചത്.



Tags:    

Similar News