ഇത് സാവി മാജിക്ക്; ലാ ലിഗയില്‍ ബാഴ്‌സ രണ്ടില്‍

ബാഴ്‌സയുടെ കോച്ചായി ചുമതലയേല്‍ക്കുമ്പോള്‍ ക്ലബ്ബ് ലീഗില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു.

Update: 2022-04-04 04:20 GMT


ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത്. ഇന്ന് നടന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സെവിയ്യയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ കുതിച്ചത്. 72ാം മിനിറ്റില്‍ 19കാരനായ മദ്ധ്യനിര താരം പെഡ്രിയാണ് കറ്റാലന്‍സിന്റെ വിജയഗോള്‍ നേടിയത്.ഡെംബലെയാണ് ഗോളിന് വഴിയൊരുക്കിയത്.


മാസങ്ങള്‍ക്ക് മുമ്പ് സാവി ബാഴ്‌സയുടെ കോച്ചായി ചുമതലയേല്‍ക്കുമ്പോള്‍ ക്ലബ്ബ് ലീഗില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു.




Tags:    

Similar News