ഇത്തിഹാദ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ടോട്ടന്‍ഹാമിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റിയുടെ തോല്‍വി. ബെര്ഗവിജന്, സണ്‍ ഹേങ് മിന് എന്നിവരാണ് സ്പര്‍സിന്റെ സ്കോറര്‍മാര്‍.
സ്പാനിഷ് ലീഗില്‍ ലെവന്റേയെ 2-1ന് തകര്‍ത്ത് ബാഴ്സലോണ വിജയതീരമണിഞ്ഞു. യുവതാരം അന്‍സു ഫാത്തിയുടെ ഇരട്ട ഗോളാണ് ബാഴ്സയ്ക്കു വിജയം നല്‍കിയത്. 30, 31 മിനിറ്റുകളിലായിരുന്നു അന്‍സുവിന്റെ ഗോളുകള്‍. ഇറ്റാലിയന്‍ സീരി എയില്‍ ഉഡീനിസിനെ 2-0ത്തിന് തകര്‍ത്ത് ഇന്റര്‍ മിലാന് രണ്ടാം സ്ഥാനം നിലനിര്‍ത്തി.