പ്രീമിയര്‍ ലീഗ്; യുനൈറ്റഡ് മുന്നോട്ട്; ആഴ്‌സണലിനെ പിടിച്ചുകെട്ടി ന്യൂകാസില്‍

കസിമറോ, ലൂക്ക് ഷോ, റാഷ്‌ഫോഡ് എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയവര്‍.

Update: 2023-01-04 05:32 GMT


എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെ സമനിലയില്‍ കുരുക്കി ന്യുകാസില്‍ യുനൈറ്റഡ്. ജയത്തോളം വിലവരുന്ന സമനിലയാണ് സൗദി ഭീമന്‍മാരുടെ ക്ലബ്ബ് നേടിയത്. ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ന്യുകാസില്‍ ഗോള്‍ രഹിത സമനിലയിലാണ് ഗണ്ണേഴ്‌സിനെ പിടിച്ചുകെട്ടിയത്.

ടോപ് ഫോറില്‍ നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബേണ്‍മൗത്തിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. കസിമറോ, ലൂക്ക് ഷോ, റാഷ്‌ഫോഡ് എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയവര്‍.





 



Tags: