25 മല്‍സരങ്ങളില്‍ അപരാജിതരായ അര്‍ജന്റീന; പെറു വീണു

യോഗ്യതാ മല്‍സരങ്ങളില്‍ നിന്നായി അര്‍ജന്റീനയ്ക്ക് 25 പോയിന്റാണുള്ളത്.

Update: 2021-10-15 06:50 GMT


ബ്യൂണസ് ഐറിസ്: 25 മല്‍സരങ്ങളില്‍ അപരാജിതരായി കോപ്പാ അമേരിക്കാ ചാംപ്യന്‍മാരായ അര്‍ജന്റീന. ഇന്ന് നടന്ന ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് അര്‍ജന്റീനയുടെ കുതിപ്പ് തുടര്‍ന്നത്.43ാം മിനിറ്റില്‍ ഇന്റര്‍മിലാന്റെ ലൗട്ടേരോ മാര്‍ട്ടിന്‍സാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. യോഗ്യതാ മല്‍സരങ്ങളില്‍ നിന്നായി അര്‍ജന്റീനയ്ക്ക് 25 പോയിന്റാണുള്ളത്.




Tags:    

Similar News