മെസ്സിയുടെ വരവിലും അര്‍ജന്റീനയ്ക്കു തോല്‍വി

വെനിസ്വേലയോട് 3-1നാണ് അര്‍ജന്റീന അടിയറവ് പറഞ്ഞത്

Update: 2019-03-23 03:25 GMT

ബ്യൂണസ് അയറിസ്: ക്യാപ്റ്റന്‍ ലയണല്‍ മെസ്സി 9 മാസങ്ങള്‍ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചവന്ന ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനയക്കു തോല്‍വി. വെനിസ്വേലയോട് 3-1നാണ് അര്‍ജന്റീന അടിയറവ് പറഞ്ഞത്.ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ മല്‍സരത്തില്‍ മുഴുവന്‍ ആധിപത്യം വെനിസ്വേലക്കായിരുന്നു. മെസ്സിയുടെ ഒറ്റയാള്‍ പ്രകടനം ടീമിന് കരുത്തുപകര്‍ന്നില്ല. ആറാം മിനിട്ടില്‍ റോണ്ടീണിലൂടെ വെനിസ്വേല ആദ്യം മുന്നിലെത്തി. 44ാം മിനിറ്റില്‍ മുറിലോയിലൂടെ വെനിസ്വേല രണ്ടാം ഗോളും കണ്ടെത്തി. 59ാം മിനിറ്റില്‍ മാര്‍ട്ടിന്‍സിലൂടെ അര്‍ജന്റീന ഏക ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ 75ാം മിനിറ്റില്‍ വെനിസ്വേല മാര്‍ട്ടിന്‍സിന്റെ പെനാല്‍റ്റിയിലൂടെ മൂന്നാമത്തെ ഗോളും വിജയവും ഉറപ്പിച്ചു. ചരിത്രത്തില്‍ രണ്ടാം തവണയാണ് വെനിസ്വേല അര്‍ജന്റീനയെ തോല്‍പ്പിക്കുന്നത്. കഴിഞ്ഞ ലോകകപ്പിന് ശേഷം മെസ്സി കളിക്കുന്ന ആദ്യ രാജ്യാന്തര മല്‍സരമാണിത്.




Tags: