ലോകകപ്പ് യോഗ്യത; മൂന്നടിച്ച് ഉറുഗ്വെയെയും മറികടന്ന് അര്‍ജന്റീന

വെള്ളിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ അര്‍ജന്റീനയുടെ എതിരാളി പെറു ആണ്.

Update: 2021-10-11 04:09 GMT


ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഫുട്‌ബോളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ലോകകപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ന് ഉറുഗ്വെയെ നേരിട്ട അര്‍ജന്റീന വമ്പന്‍ ജയം കരസ്ഥമാക്കി. എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീനയുടെ ജയം. ടീമിന്റെ തോല്‍വിയറിയാത്ത 24ാം മല്‍സരമാണ്. ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 38ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍. തുടര്‍ന്ന് 44ാം മിനിറ്റില്‍ റൊഡ്രിഗോ ഡീ പോള്‍, 62ാം മിനിറ്റില്‍ ലൗട്ടേരോ മാര്‍ട്ടിന്‍സ് എന്നിവര്‍ കോപ്പാ ജേതാക്കള്‍ക്കായി വലകുലിക്കി. വെള്ളിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ അര്‍ജന്റീനയുടെ എതിരാളി പെറു ആണ്.




Tags:    

Similar News