ലോകകപ്പ് യോഗ്യത; കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; കൊളംബിയ പുറത്തേക്ക്

ഗ്രൂപ്പില്‍ കൊളംബിയ ഏഴാം സ്ഥാനത്താണ്.

Update: 2022-02-02 06:00 GMT


ബ്യൂണസ് ഐറിസ്: പരാജയമറിയാത്ത 29ാം മല്‍സരവും പൂര്‍ത്തിയാക്കി അര്‍ജന്റീന.ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ കൊളംബിയയെയാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് അവരുടെ ജയം. ഇന്റര്‍മിലാന്‍ താരം ലൗട്ടേരോ മാര്‍ട്ടിന്‍സാണ് ഇന്ന് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്. നേരത്തെ യോഗ്യത ഉറപ്പിച്ച അര്‍ജന്റീന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. തോല്‍വിയോടെ കൊളംബിയയുടെ ഖത്തര്‍ ലോകകപ്പ് യോഗ്യത തുലാസിലായി.ഗ്രൂപ്പില്‍ കൊളംബിയ ഏഴാം സ്ഥാനത്താണ്.




Tags:    

Similar News