സുനില്‍ ഛേത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഐ എം വിജയന്‍

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്‍. യുവാക്കളും പരിചയസമ്പന്നരും ഒത്തുചേര്‍ന്ന ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഇത്തവണ ഏറെ പ്രതീക്ഷിക്കാം.

Update: 2019-01-03 14:42 GMT

തൃശൂര്‍: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ എം വിജയന്‍. യുവാക്കളും പരിചയസമ്പന്നരും ഒത്തുചേര്‍ന്ന ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഇത്തവണ ഏറെ പ്രതീക്ഷിക്കാം. ഇന്ത്യയെക്കാള്‍ മികച്ച ഫിഫ റാങ്കുള്ള ചൈനയേയും ഒമാനേയും പരിശീലന മത്സരത്തില്‍ സമനിലയില്‍ തളച്ചാണ് ടീം ഏഷ്യന്‍ കപ്പിന് ഇറങ്ങുന്നത്. ഇത് ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം പകരുമെന്നും വിജയന്‍ 'തേജസ് ന്യൂസി'നോട് പറഞ്ഞു. ഗ്രൂപ്പ് എയില്‍ യുഎഇ മാത്രമാണ് ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. തായ്‌ലാന്‍ഡിനെയും ബഹ്‌റൈനെയും കീഴടക്കിയാല്‍ ഇന്ത്യക്ക് രണ്ടാം റൗണ്ട് അപ്രാപ്യമല്ലെന്നും സമീപകാലത്ത് കിട്ടിയ മത്സര പരിചയം ടീമിന് ഗുണം ചെയ്യുമെന്നും വിജയന്‍ പറഞ്ഞു. സുനില്‍ ഛേത്രിയുടെ മത്സര പരിചയവും സ്‌കോറിംഗ് മികവും ഇന്ത്യക്ക് തുണയാമാവുമെന്നാണ് പ്രതീക്ഷ. മലയാളി താരങ്ങള്‍ക്ക് ആവേശമായി അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ടീമിലുണ്ട്. യുഎഇയിലെ ഇന്ത്യക്കാരുടെ പിന്തുണ ടീമിന് അനുഹ്രമാവും. ഹോം ഗ്രൗണ്ടിലേതു പോലുള്ള പിന്തുണയാവും യുഎഇയില്‍ ഛേത്രിക്കും സംഘത്തിനും ലഭിക്കുകയെന്നും വിജയന്‍ പറഞ്ഞു.




Tags:    

Similar News