You Searched For "i m vijayan"

ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

11 Jan 2020 8:37 AM GMT
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധനയ്ക്കെത്തി മടങ്ങുമ്പോഴാണ് ഐഷി കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്.

പൗരത്വ ഭേദഗതി നിയമത്തിലൂടെ ആര്‍എസ് എസ് ലക്ഷ്യമിടുന്നത് മുസ് ലിം സമുദായത്തെ, വേണ്ടത്ഒറ്റ മനസോടെയുള്ള സമരമാണെന്ന് മുഖ്യമന്ത്രി

10 Jan 2020 5:19 PM GMT
ഭരണഘടനയോടും മതനിരപേക്ഷതയോടും ഒരു പ്രതിബന്ധതയുമില്ലാത്താവരാണ് ആര്‍എസ്എസുകാര്‍. സ്വാതന്ത്ര്യസമരത്തിലും ഒരു പങ്കും വഹിച്ചിട്ടി്ല്ല. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതികൊടുത്ത് ജയില്‍ മോചിതനായ സവര്‍ക്കറുടെ പിന്‍ഗാമികളാണ് ആര്‍എസ്എസുകാര്‍. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത പാരമ്പര്യമാണ് ആര്‍എസ്എസിന്.ജര്‍മ്മിനിയിലെ ഹിറ്റ്ലറുടെ മാതൃകയില്‍ ശത്രുക്കളെ നേരിടണമെന്നാണ് ആര്‍എസ്എസ് പറയുന്നത്. ജര്‍മ്മനിയിലെ ന്യൂനപക്ഷം മുസ് ലിംകളും ക്രിസ്ത്യാനികളുമാണ്

ആഗോള നിക്ഷേപക സംഗമത്തില്‍ ഒരു ലക്ഷം കോടിയില്‍പരം രൂപയുടെ നിക്ഷേപ വാഗ്ദാനം: മുഖ്യമന്ത്രി

10 Jan 2020 12:57 PM GMT
നിക്ഷേപക സമ്മേളനത്തില്‍ 164 നിക്ഷേപ താല്‍പര്യങ്ങളും വാഗ്ദാനങ്ങളുമാണ് ലഭിച്ചത്. വിവിധ സെഷനുകളിലായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മന്റ് ലിമിറ്റഡിന്റേതടക്കം ലഭിച്ച 32,008 കോടി രൂപയും, അബുദാബി ഇന്‍വസ്റ്റ്മന്റ് അതോറിറ്റി വാഗ്ദാനം ചെയ്ത 66700 കോടി രൂപയും ചേര്‍ന്നാണ് 98,708 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇതു കൂടാതെ അസെന്‍ഡില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന രണ്ട് വ്യക്തികളുടെ വാഗ്ദാനം കൂടി കണക്കിലെടുത്താല്‍ നിക്ഷേപവാഗ്ദാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.അസെന്‍ഡില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന നിക്ഷേപകരെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് കണ്ട് കൂടിയാലോചനകള്‍ നടത്തും. വിദേശ നിക്ഷേപകര്‍ക്കായി പ്രത്യേക സമ്മേളനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

വന്‍ വ്യവസായങ്ങള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു നല്‍കുന്നത് പരിഗണനയില്‍; മുഖ്യമന്ത്രി

9 Jan 2020 6:56 AM GMT
15 ഏക്കറിലധികം ഭൂമി കൈവശം വെക്കരുതെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും 250 കോടിയില്‍പ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും. റോഡിന്റെ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിര്‍മിക്കാവൂ എന്ന നിയമം ഇളവു ചെയ്യാനും ഉടന്‍ നടപടി സ്വീകരിക്കും

സി അച്യുതമേനോന്റെ പേര് തമസ്‌കരിച്ചു; പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം

3 Jan 2020 5:24 AM GMT
സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ല. മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനപ്പൂര്‍വമായ തമസ്‌കരണമാണ്. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യംചെയ്യുന്നത്.

രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തില്‍ അസ്വഭാവികതയില്ല: മുല്ലപ്പള്ളി

2 Jan 2020 10:57 AM GMT
സഹസ്രകോടീശ്വരന്‍മാരോടാണ് മുഖ്യമന്ത്രിക്ക് മമത. ഗള്‍ഫ് നാടുകളിലെ ലേബര്‍ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു.

ലോക കേരള സഭയ്ക്ക് അഭിനന്ദനം: രാഹുലിന്റെ കത്ത് മുഖ്യമന്ത്രി രാഷ്ട്രീയ ആയുധമാക്കിയെന്ന് പ്രതിപക്ഷം

2 Jan 2020 6:15 AM GMT
മുഖ്യമന്ത്രി നൽകിയ കത്തിന് മറുപടി കത്തയച്ചത് അദ്ദേഹത്തിന്റെ മാന്യതയാണ്. മാന്യത അനുസരിച്ച് രാഹുൽ ഗാന്ധി അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആയുധമാക്കേണ്ടെന്നും അതിന്റെ പേരിൽ വിവാദങ്ങളുണ്ടാക്കുന്നത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

തമ്പാനൂര്‍ പോലിസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

1 Jan 2020 5:15 PM GMT
ആധുനിക കാലഘട്ടത്തെ പോലിസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കേന്ദ്രത്തിന്റേത് മതരാഷ്ട്ര സമീപനം: പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം

31 Dec 2019 5:01 AM GMT
നിയമഭേദഗതി മതവിഭജനത്തിന് ഇടയാക്കുന്നു. ഈ നിയമം പ്രവാസികൾക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ പ്രതിപക്ഷ അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ബിജെപിയുടെ ഏക അംഗം ഒ രാജഗോപാൽ പ്രമേയത്തെ എതിർത്തു.

മാധ്യമ മേഖലയിലെ മൂല്യത്തകർച്ചയെ പറ്റി മാധ്യമ പ്രവർത്തകർ ആത്മപരിശോധന നടത്തണം: മുഖ്യമന്ത്രി

30 Dec 2019 7:34 AM GMT
സാമ്രാജ്യത്വ താൽപര്യമുള്ള രാജ്യങ്ങളിലെ വാർത്താ ഏജൻസികൾ തയ്യാറാക്കുന്നതും സ്വാധീനം ചെലുത്തുന്നതുമായ വാർത്തകളാണ് ഇന്ന് വികസ്വര രാജ്യങ്ങളിൽ പ്രചരിക്കുന്നത്.

പൗരത്വനിയമ ഭേദഗതി: തീവ്രനിലപാടുള്ളവരെ സംയുക്ത സമരങ്ങളിൽ നിന്നും മാറ്റി നിർത്തണം- മുഖ്യമന്ത്രി

29 Dec 2019 7:45 AM GMT
യോഗത്തിൽ സംയുക്ത പ്രക്ഷോഭത്തിന് ധാരണയായില്ല. സംയുക്ത സമരവുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഡിറ്റന്‍ഷന്‍ സെന്ററുകൾ: മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുന്നുവെന്ന് രമേശ് ചെന്നിത്തല

27 Dec 2019 1:26 PM GMT
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് തടങ്കല്‍ പാളയങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

സംസ്ഥാനത്ത് തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാന്‍ പദ്ധതിയില്ല: മുഖ്യമന്ത്രി

27 Dec 2019 9:33 AM GMT
ഇതുസംബന്ധിച്ച യാതൊരു ഫയലും ഈ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ല. 2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തിവയ്ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവു നല്‍കുകയാണ്.

എൽഡിഎഫുമായി ചേര്‍ന്നുള്ള സമരത്തിന് കോണ്‍ഗ്രസ് തയ്യാറല്ല: മുല്ലപ്പള്ളി

18 Dec 2019 11:06 AM GMT
ആര്‍എസ്എസിനോടും ബിജെപിയോടും മൃദുഹിന്ദുത്വ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മുസ്ലീം തീവ്രവാദമാണ് കേരളത്തിലെ മുഖ്യപ്രശ്നമെന്ന രൂപത്തില്‍ വിശ്വസ്തരെ കൊണ്ട് മുഖ്യമന്ത്രി കോഴിക്കോട് പ്രസ്താവന നടത്തിയത് അതിന് ഒടുവിലത്തെ ഉദാഹരമാണ്.

ഇടുക്കി: കര്‍ഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും- മുഖ്യമന്ത്രി

17 Dec 2019 10:51 AM GMT
മൂന്നാറിന്റെ സവിശേഷതകള്‍ കണക്കിലെടുത്ത് ആ പ്രദേശം പ്രത്യേകമായി സംരക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.

'മൂത്ത മോദി വിരോധി മമതയുടെ ബംഗാളില്‍ നടപ്പാകും, പിന്നയല്ലേ കേരളം'; പിണറായി വിജയന് മറുപടിയുമായി കെ സുരേന്ദ്രന്‍

12 Dec 2019 6:35 PM GMT
ഈ നിയമം കേരളത്തില്‍ വലിയതോതില്‍ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ചുളുവില്‍ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജലീലിനെ പുറത്താക്കണം; മുഖ്യമന്ത്രിക്കുനേരേ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

12 Dec 2019 6:04 PM GMT
കെ ടി ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഓര്‍ത്തഡോക്സ്– യാക്കോബായ തർക്കം: സഭാധ്യക്ഷരുടെ ഇടപെടൽ സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി

4 Dec 2019 6:21 AM GMT
സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്ഐ സഭാധ്യക്ഷന്‍മാർ മുൻകൈയെടുത്തു നടത്തുന്ന ശ്രമത്തിനു സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.

ഇടുക്കിയിലെ ഭൂപ്രശ്നം: മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു

1 Dec 2019 9:30 AM GMT
ഡിസംബർ 17ന് രാവിലെ 10.30ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിലാണ് യോഗം.

ഹെഡ്മാസ്റ്റര്‍ സ്ഥലത്തില്ല, ഞങ്ങള്‍ ചുറ്റി സഞ്ചരിക്കുകയാണ്; മുഖ്യമന്ത്രിയെ ട്രോളി വനംമന്ത്രി

30 Nov 2019 6:16 AM GMT
ആഴ്ചയില്‍ അഞ്ച് ദിവസം തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് ഉത്തരവിട്ട മുഖ്യമന്ത്രി വിദേശയാത്ര പോയതിനാല്‍ മന്ത്രിമാര്‍ കേരളം ചുറ്റുകയാണെന്ന് മന്ത്രി കെ രാജു പറഞ്ഞു.

സെമി-ഹൈസ്പീഡ് റെയില്‍പാത: ജാപ്പനീസ് സര്‍ക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

30 Nov 2019 5:16 AM GMT
നിര്‍ദിഷ്ട അതിവേഗ റെയില്‍പാത രണ്ട് നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം 12 മണിക്കൂറില്‍ നിന്ന് നാല് മണിക്കൂറായി കുറയ്ക്കും.

രാജ്യാന്തര ചലച്ചിത്ര മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പാസ്‌ഡ്‌ ബൈ സെൻസർ ഉദ്ഘാടന ചിത്രം

29 Nov 2019 1:39 PM GMT
ഷെർഹത്ത് കരാസ് ലാൻ സംവിധാനം ചെയ്ത ഈ തുർക്കി ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്.

സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉല്ലാസയാത്രയിൽ: മുല്ലപ്പള്ളി

29 Nov 2019 10:40 AM GMT
റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇത് മുഗള്‍ചക്രവര്‍ത്തിമാരുടെ അവസാനകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു.

ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും സംഘവും നാളെ പുറപ്പെടും

22 Nov 2019 6:41 AM GMT
നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് പരിപാടികള്‍.

മോദിയുടെ പിൻഗാമിയായി പിണറായി വിജയൻ മാറി: മുല്ലപ്പള്ളി

19 Nov 2019 1:55 PM GMT
പോലിസ് രാജാണ് സംസ്ഥാനത്ത്. ഇതിന്റെ പേരാണ് ഫാസിസം.

ഫാത്തിമയുടെ മരണം: പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

18 Nov 2019 6:30 AM GMT
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. വിഷയം ഇന്ന് പാര്‍ലമെന്റ് സമ്മേളനത്തിലും ചര്‍ച്ചയാകും.

ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

17 Nov 2019 5:25 AM GMT
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹരമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് 1300 കോടി രൂപയുടെ ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ.

ശബരിമലയെ കലാപഭൂമിയാക്കിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം: മുല്ലപ്പള്ളി

16 Nov 2019 11:03 AM GMT
നാല് വോട്ടിന് തങ്ങളുടെ നിലപാട് മാറ്റില്ലെന്ന് ഹുങ്ക് പറഞ്ഞ മുഖ്യമന്ത്രിയും ഭരണകൂടവും 180 ഡിഗ്രിയില്‍ നിലപാട് മാറ്റിയിരിക്കുന്നു. സുപ്രീംകോടതി വിധിയില്‍ അവ്യക്തത ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തടിയൂരുന്നത്.

കാനം രാജേന്ദ്രന്റെ സഹോദരന്‍ കാനം വിജയന്‍ അന്തരിച്ചു

10 Nov 2019 5:57 AM GMT
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.മൃതശരീരം ഇന്ന് വൈകുന്നേരം നാലു മുതല്‍ ആറു വരെ മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടു വളപ്പില്‍ നടക്കും

ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിക്കും; മുന്നറിയിപ്പുമായി യാക്കോബായ സഭ

8 Nov 2019 8:50 AM GMT
സ്ഥിതി തുടര്‍ന്നാല്‍ 22ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കുന്ന സുന്നഹദോസില്‍ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നത് ഉള്‍പ്പെടെ കടുത്ത തീരുമാനങ്ങളുണ്ടാവും.

ട്രാന്‍സ്ഗ്രിഡ് അഴിമതി: മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി പ്രതിപക്ഷം

6 Nov 2019 8:12 AM GMT
2018ലെ അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു ഗവര്‍ണറുടെ അനുമതി ആവശ്യമായതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.

സ്ത്രീകൾ ശബരിമലയിൽ കയറണമെന്ന് തന്നെയാണ് സർക്കാർ നിലപാട്: മുഖ്യമന്ത്രി

4 Nov 2019 4:30 AM GMT
ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിയമ നിർമാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതികളെ ശബരിമലയിൽ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്.

മാവോവാദി ഭീഷണി: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

3 Nov 2019 4:28 PM GMT
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചു. മന്ത്രിമാര്‍ മാവോവാദി ഭീഷണി നേരിടുന്ന ജില്ലകള്‍ സന്ദര്‍ശിക്കുമ്പോള്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നടപടി.

യുഎപിഎ പോലിസ് ചാര്‍ജ്ജ് ചെയ്ത ഉടനെ പ്രാബല്ല്യത്തില്‍ വരില്ല: പിണറായി വിജയന്‍

3 Nov 2019 3:40 PM GMT
യുഎപിഎ പാടില്ല എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസ്സിന് യുഎപിഎ നിയമത്തിനെതിരേ പറയാന്‍ എന്താണ് അവകാശം. യുഎപിഎ ബേധഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് പിന്തുണച്ചവരാണ് കോണ്‍ഗ്രസ്സ്. മുഖ്യമന്ത്രി പറഞ്ഞു.

വാളയാർ പീഡനം: സിബിഐ അന്വേഷണം വേണം; രക്ഷിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

31 Oct 2019 6:21 AM GMT
എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരുമാനം എടുക്കേണ്ടത് കോടതിയാണ്. സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടാൽ എതിർക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

എസ്‌ഐ പരീക്ഷയിലെ ക്രമക്കേട്: പുനരന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

28 Oct 2019 2:37 PM GMT
വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Share it
Top