സന്തോഷ് ട്രോഫി; മണിപ്പൂരിനെതിരേ അട്ടിമറി ജയവുമായി ഒഡീഷ്യ

ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പില്‍ ഒഡീഷ്യ ഒന്നാം സ്ഥാനത്തെത്തി.

Update: 2022-04-19 17:00 GMT

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ അട്ടിമറി ജയവുമായി ഒഡീഷ്യ. കരുത്തരായ മണിപ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ്യ വീഴ്ത്തിയത്. ഒഡീഷ്യയുടെ ഗോള്‍ സ്‌കോറര്‍ കാര്‍ത്തിക്ക് ഹന്‍തലാണ്.ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പില്‍ ഒഡീഷ്യ ഒന്നാം സ്ഥാനത്തെത്തി.


ഇന്ന് നടന്ന ആദ്യമല്‍സരത്തില്‍ നിലവിലെ ജേതാക്കളായ സര്‍വീസസ് ഗുജറാത്തിനെ പരാജയപ്പെടുത്തി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സര്‍വീസസിന്റെ ജയം.ആദ്യ മല്‍സരത്തില്‍ സര്‍വീസസിനെ മണിപ്പൂര്‍ പരാജയപ്പെടുത്തിയിരുന്നു.




Tags: