ലോകകപ്പ് യോഗ്യത; ആദ്യ ജയത്തിനായി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ

മലയാളി താരം അബ്ദുല്‍ സഹല്‍ ഇന്ന് ടീമില്‍ ഇടം പിടിച്ചേക്കും.

Update: 2021-06-07 07:18 GMT


ദോഹ: ലോകകപ്പ് യോഗ്യത മല്‍സരങ്ങളില്‍ ഒരു ജയം എന്ന ഇന്ത്യയുടെ സ്വപ്‌നം ഇന്ന് പൂവണിയുമോ. നേരത്തെ യോഗ്യതയില്‍ നിന്ന് പുറത്തായ ഇന്ത്യയുടെ ഇന്നത്തെ എതിരാളി ബംഗ്ലാദേശാണ്. ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ അവസാനിച്ചിരുന്നു. രാത്രി 7.30നാണ് ഇന്ത്യയുടെ മല്‍സരം. ഹോട്‌സ്റ്റാര്‍, ജിയോ ടിവി എന്നിവയില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും. ഈ മല്‍സരവും അവസാന മല്‍സരവും ജയിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് ഏഷ്യാകപ്പിനുള്ള യോഗ്യത ലഭിക്കുകയുള്ളൂ.


ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. അവസാന മല്‍സരത്തില്‍ ഇന്ത്യ ഖത്തറിനോട് ഒരു ഗോളിന് തോറ്റിരുന്നു. ഛേത്രിക്കൊപ്പം മന്‍വീര്‍ സിങ്ങും മുന്‍നിരയില്‍ ഇറങ്ങും. കൊവിഡ് ബാധിച്ച അനിരുദ്ധ് ഥാപ്പ ഇന്ന് കളിക്കില്ല. മലയാളി താരം അബ്ദുല്‍ സഹല്‍ ഇന്ന് ടീമില്‍ ഇടം പിടിച്ചേക്കും.




Tags:    

Similar News