കെ പി രാഹുല്‍ കേരളാ ബ്ലാസ്റ്റേഴ്സില്‍
ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്നു രാഹുല്‍. തൃശ്ശൂര്‍ സ്വദേശിയായ രാഹുല്‍ കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ആരോസിനായി 17 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.
കൊച്ചി: അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച ഇന്ത്യയുടെ മലയാളി താരം കെ പി രാഹുല്‍ കേരളാ ബ്ലാസ്റ്റേഴ്സില്‍. ഐഎസ്എല്ലില്‍ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി താരം ബൂട്ടണിയും. ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്നു രാഹുല്‍. തൃശ്ശൂര്‍ സ്വദേശിയായ രാഹുല്‍ കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ആരോസിനായി 17 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.
19 കാരനായ രാഹുല്‍ ഈ സീസണില്‍ മൂന്ന് ഗോള്‍ നേടിയിട്ടുണ്ട്. അണ്ടര്‍ 17ടീമില്‍ കളിച്ച ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് രാഹുല്‍. സൂപ്പര്‍കപ്പ് യോഗ്യതാ മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച ആരോസ ടീമിലും രാഹുല്‍ അംഗമായിരുന്നു.