പ്രീമിയര്‍ ലീഗില്‍ വമ്പന്മാര്ക്ക് ജയം; ലാലിഗയില്‍ റയല്‍ ഒന്നാമത്
ഷെഫ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ വിജയകുതിപ്പ് തുടര്‍ന്നത്. സൂപ്പര്‍ താരം വിജനല്‍ഡം ആണ് 70ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. എവര്‍ട്ടണിനെ 3-1നാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്.
ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ഏഴാം റൗണ്ട് പോരാട്ടത്തില്‍ വമ്പന്മാരായ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം, ചെല്‍സി എന്നിവര്‍ ജയിച്ചു. ഷെഫ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ വിജയകുതിപ്പ് തുടര്‍ന്നത്. സൂപ്പര്‍ താരം വിജനല്‍ഡം ആണ് 70ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. എവര്‍ട്ടണിനെ 3-1നാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്.
ഗബ്രിയേല്‍ ജീസസ്(24), മെഹറസ്(71), സ്റ്റെര്‍ലിങ്(84) എന്നിവരാണ് സിറ്റിയുടെ സ്കോറര്‍മാര്‍. സൗത്താംപ്ടണിനെ 2-1നാണ് ടോട്ടന്‍ഹാം തറപ്പറ്റിച്ചത്. നഡൊംബെലേ(24), കാനെ (43) എന്നിവരാണ് ടോട്ടന്‍ഹാമിനായി വലകുലിക്കിയവര്‍. ചെല്‍സി ബ്രിങ്ടണെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ജോര്‍ജിനോ (50), വില്ല്യന്(76) എന്നിവര്‍ ചെല്‍സിയ്ക്കായി സ്കോര്‍ ചെയ്തു.സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി റയല്‍ മാഡ്രിഡ് ലീഗില്‍ ഒന്നാമതെത്തി. മറ്റൊരു മല്‍സരത്തില്‍ ബാഴ്സലോണ ഗെറ്റാഫെയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. സുവാരസ്(41), ഫിര്‍പ്പോ(49) എന്നിവരാണ് ഗോള്‍ സ്കോറര്‍മാര്‍.