ലോകകപ്പ്; വെസ്റ്റ്ഇന്‍ഡീസിന് ഇന്ന് അവസാന പ്രതീക്ഷ;സ്‌കോട്ട്‌ലന്റ് മികച്ച നിലയില്‍

സ്‌കോട്ടിഷ് ടീം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയിട്ടുണ്ട്.

Update: 2022-10-19 06:19 GMT




സിഡ്‌നി: ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിന് ഇന്ന്് അവസാന പ്രതീക്ഷ. രണ്ട് തവണ ചാംപ്യന്‍മാരായ വെസ്റ്റ്ഇന്‍ഡീസിന് സൂപ്പര്‍ 12 പ്രതീക്ഷ വച്ച് പുലര്‍ത്തണമെങ്കില്‍ ഇന്ന് ജയിച്ചേ തീരൂ. ആദ്യ മല്‍സരത്തില്‍ സ്‌കോട്ട്‌ലന്റാണ് കരീബിയന്‍സിനെ അട്ടിമറിച്ചത്. സിംബാബ് വെ ആദ്യ മല്‍സരത്തില്‍ അയര്‍ലന്റിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് ജയിച്ചാല്‍ സിംബാബ് വെയ്ക്ക് സൂപ്പര്‍ 12 ല്‍ എത്താനുള്ള സാധ്യതയുണ്ട്.


ഇതേ ഗ്രൂപ്പില്‍ ഇപ്പോള്‍ നടക്കുന്ന സ്‌കോട്ട്‌ലന്റ്-അയര്‍ലന്റ് മല്‍സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത സ്‌കോട്ടിഷ് ടീം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയിട്ടുണ്ട്.




Tags: