ട്വന്റി-20 ലോകകപ്പ്; വെസ്റ്റ്ഇന്‍ഡീസ് പുറത്ത്; അയര്‍ലന്റ് സൂപ്പര്‍ 12ല്‍

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍, ഇന്ത്യ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് അയര്‍ലാന്റിന്റെ സ്ഥാനം.

Update: 2022-10-21 10:13 GMT

സിഡ്‌നി: ട്വന്റി-20 ലോകകപ്പില്‍ നിന്ന് രണ്ട് തവണ ലോകചാംപ്യന്‍മാരായ വെസ്റ്റ്ഇന്‍ഡീസ് പുറത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്റിനോട് പരാജയപ്പെട്ടാണ് വിന്‍ഡീസ് പുറത്തായത്. ഗ്രൂപ്പില്‍ ടീം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.സൂപ്പര്‍ 12 മോഹവുമായിറങ്ങിയ കരീബിയന്‍സിനെ അയര്‍ലന്റ് ഒമ്പത് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. 147 എന്ന ലക്ഷ്യം 17.3 ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലന്റ് മറികടന്നു. പരിചയസമ്പന്നരായ ടീമിന്റെ പ്രകടനമാണ് അയര്‍ലന്റ് നടത്തിയത്. സ്‌റ്റെര്‍ലിങ് (66), ടക്കര്‍ (45) എന്നിവരാണ് അയര്‍ലാന്റ് നിരയ്ക്കായി ബാറ്റിങില്‍ തിളങ്ങിയത്. സൂപ്പര്‍ 12ല്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍, ഇന്ത്യ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് അയര്‍ലാന്റിന്റെ സ്ഥാനം. ബ്രന്‍ഡണ്‍ കിങാണ് (62) വിന്‍ഡീസ് ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍.



 




Tags:    

Similar News