ട്വന്റി 20 പരമ്പര അഫ്ഗാനിസ്താന്‍ തൂത്തുവാരി

27 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് അയര്‍ലന്റിനെ തളച്ചത്. ആദ്യമായാണ് ഒരു താരം ട്വന്റി 20യില്‍ തുടര്‍ച്ചയായ നാലു പന്തില്‍ നിന്ന് നാലു വിക്കറ്റ് നേടുന്നത്.

Update: 2019-02-25 15:41 GMT

ഡെറാഡൂണ്‍: അയര്‍ലന്റിനെതിരായ ട്വന്റി 20 പരമ്പര മൂന്നു മല്‍സരവും ജയിച്ച് അഫ്ഗാനിസ്താന്‍ തൂത്തുവാരി. അവസാന മല്‍സരത്തില്‍ അയര്‍ലന്റിനെ 32 റണ്‍സിനാണ് അഫ്ഗാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. 81 റണ്‍സെടുത്ത മുഹമ്മദ് നബി(81)യാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങില്‍ അയര്‍ലന്റിന് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 27 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് അയര്‍ലന്റിനെ തളച്ചത്. ആദ്യമായാണ് ഒരു താരം ട്വന്റി 20യില്‍ തുടര്‍ച്ചയായ നാലു പന്തില്‍ നിന്ന് നാലു വിക്കറ്റ് നേടുന്നത്. ഏഴ് സിക്‌സറുകള്‍ അടങ്ങിയതാണ് ടോപ് സ്‌കോറര്‍ മുഹമ്മദ് നബിയുടെ ഇന്നിങ്‌സ്. കെവിന്‍ ഒബ്രിനാ(74)ണ് അയര്‍ലന്റ് നിരയില്‍ ടോപ് സ്‌കോറര്‍. കഴിഞ്ഞ മല്‍സരത്തില്‍ ട്വന്റിയിലെ ഏറ്റവും വലിയ ഉയര്‍ന്ന സ്‌കോര്‍(278) നേടിയാണ് അഫ്ഗാന്‍ ജയം നേടിയത്. ഹസ്രത്തുല്ല സസായുടെ 162 റണ്‍സാണ് അഫ്ഗാന് ജയം നല്‍കിയത്. ഇന്നത്തെ മല്‍സരത്തില്‍ സസായ്ക്ക് വേണ്ടത്ര മികവ് പുറത്തെടുക്കാനായില്ല.




Tags:    

Similar News