ട്വന്റി-20 ലോകകപ്പില്‍ യുഎഇയെ വീഴ്ത്തി നെതര്‍ലന്റസ്

മലയാളി ക്യാപ്റ്റന്‍ റിസ്വാന്‍ ഒരു റണ്‍സെടുത്ത് പുറത്തായി.

Update: 2022-10-16 13:15 GMT




സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ ആദ്യദിന മല്‍സരത്തില്‍ യുഎഇക്ക് തോല്‍വി. ഗ്രൂപ്പ് ഘട്ടമല്‍സരത്തില്‍ നെതര്‍ലന്റസ് മൂന്ന് വിക്കറ്റിനാണ് യുഎഇയെ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെ നേടിയൂള്ളൂ. മറുപടി ബാറ്റിങില്‍ നെതര്‍ലന്റസ് ഒരു പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഒ ജൗവഡ് (23) ആണ് നെതര്‍ലന്റ്‌സ് നിരയിലെ ടോപ് സ്‌കോറര്‍. യുഎഇയ്ക്കായി സിദ്ധീഖ് മൂന്ന് വിക്കറ്റ് നേടി. നേരത്തെ യുഎഇയെ നിരയില്‍ വസീം 41 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മലയാളി ക്യാപ്റ്റന്‍ റിസ്വാന്‍ ഒരു റണ്‍സെടുത്ത് പുറത്തായി.




Tags: