ലോകകപ്പ്; ഏഷ്യാ കപ്പ് ചാംപ്യന്‍മാരെ അട്ടിമറിച്ച് നമീബിയ

മറുപടി ബാറ്റിങില്‍ ലങ്കയെ 19 ഓവറില്‍ 108 റണ്‍സിന് നമീബിയ പുറത്താക്കുകയായിരുന്നു.

Update: 2022-10-16 12:56 GMT


സിഡ്‌നി: ട്വന്റി-20 ലോകകപ്പില്‍ ഏഷ്യാകപ്പ് ചാംപ്യന്‍മാരായ ശ്രീലങ്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ലോകകപ്പിലെ ഇത്തിരി കുഞ്ഞന്‍മാരായ നമീബിയ 55 റണ്‍സിനാണ് ലങ്കയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങില്‍ ലങ്കയെ 19 ഓവറില്‍ 108 റണ്‍സിന് നമീബിയ പുറത്താക്കുകയായിരുന്നു. ദസുന്‍ ഷനുകയാണ് (29) ടോപ് സ്‌കോറര്‍. ഡേവിഡ് വെല്‍സ്, ബെര്‍നാഡ് ഷോള്‍റ്റസ്, ബെന്‍ ഷില്‍കോങ്കോ, ജാന്‍ ഫ്രൈലങ്ക് എന്നിവര്‍ നമീബിയക്ക് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.




Tags:    

Similar News