ലോകകപ്പ്; അഫ്ഗാന്‍-അയര്‍ലന്റ് മല്‍സരത്തിന് മഴ ഭീഷണി; മല്‍സരം വൈകും

ഉച്ചയ്ക്ക് 1.30നാണ് മല്‍സരം.

Update: 2022-10-28 05:04 GMT




സിഡ്‌നി: ട്വന്റി-20 ലോകകപ്പിലെ അഫ്ഗാന്‍-അയര്‍ലന്റ് മല്‍സരം വൈകി. 9.30ന് തുടങ്ങേണ്ട മല്‍സരം മഴയെ തുടര്‍ന്ന് നീട്ടി വച്ചു. മെല്‍ബണില്‍ കനത്ത മഴയാണ്. മഴ തുടരുന്ന പക്ഷം മല്‍സരം ഒഴിവാക്കും. രണ്ട് ദിവസം മുമ്പ് മഴയെ തുടര്‍ന്ന് അഫ്ഗാനിസ്താന്റെ ന്യൂസിലന്റിനെതിരായ മല്‍സരവും ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ മല്‍സരം മഴകാരണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം. ഓസ്‌ട്രേലിയ ആദ്യ മല്‍സരത്തില്‍ ന്യൂസിലന്റിനോട് പരാജയപ്പെടുകയും രണ്ടാം മല്‍സരത്തില്‍ ശ്രീലങ്കയോട് വിജയിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടാവട്ടെ ആദ്യ മല്‍സരത്തില്‍ അഫ്ഗാനോട് ജയിക്കുകയും രണ്ടാം മല്‍സരത്തില്‍ അയര്‍ലന്റിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.




Tags: