ലോകകപ്പില്‍ വീണ്ടും അട്ടിമറി; കരീബിയന്‍സിനെ വീഴ്ത്തി സ്‌കോട്ട്‌ലന്റ്

കഴിഞ്ഞ ദിവസം നമീബിയ ലങ്കയെ പരാജയപ്പെടുത്തിയിരുന്നു.

Update: 2022-10-17 14:18 GMT


പെര്‍ത്ത്: ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിന് ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ സ്‌കോട്ട്‌ലന്റിനോട് 42 റണ്‍സിനാണ് കരീബിയന്‍സ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്റ് 160 റണ്‍സാണ് നേടിയത്. മുന്‍സേയാണ് (66)സ്‌കോട്ടിഷ് ടീമിന്റെ ടോപ് സ്‌കോറര്‍.


മറുപടി ബാറ്റിങില്‍ വിന്‍ഡീസിനെ 18.3 ഓവറില്‍ 118 റണ്‍സിന് സ്‌കോട്ട്‌ലന്റ് പുറത്താക്കി. ജാസണ്‍ ഹോള്‍ഡര്‍ (38)ആണ് ടോപ് സ്‌കോറര്‍. ബൗളിങിലും ബാറ്റിങിലും ഒരു പോലെ തിളങ്ങിയാണ് സ്‌കോട്ട്‌ലന്റ് ആദ്യ ജയം സ്വന്തമാക്കി. കഴിഞ്ഞ ദിവസം നമീബിയ ലങ്കയെ പരാജയപ്പെടുത്തിയിരുന്നു.





Tags:    

Similar News