ലോകകപ്പിനു ശേഷം സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞേക്കും; സഞ്ജുവിന് സാധ്യത

Update: 2026-03-07 16:34 GMT

അഹമ്മദാബാദ്: മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റനാകുമെന്ന് റിപോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് 2026 ട്വന്റി-20 ലോകകപ്പ് ഫൈനലിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഞ്ജുവിനെ തേടി ക്യാപ്റ്റന്‍ സ്ഥാനം എത്തുമോയെന്നാണ് കണ്ടറിയേണ്ടത്.

ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചുള്ള പരിചയസമ്പത്ത് സഞ്ജുവിന് ഗുണകരമാകും. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ സഞ്ജു മിന്നും പ്രകടനം പുറത്തെടുക്കുകയും ഇന്ത്യ കപ്പ് ഉയര്‍ത്തുകയും ചെയ്താല്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ശക്തമായേക്കാം.

ഇത്തവണത്തെ ട്വന്റി-20 ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിന്റെ നീലപ്പട ദക്ഷിണാഫ്രിക്കയോട് മാത്രമാണ് പരാജയപ്പെട്ടത്. അതേസമയം, ഈ ടൂര്‍ണമെന്റില്‍ 242 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്.






Tags: