ശസ്ത്രക്രിയ വിജയകരം; ഉടന്‍ തിരിച്ചെത്തും: ശ്രേയസ് അയ്യര്‍

നാല് മാസത്തെ വിശ്രമമാണ് അയ്യര്‍ക്ക് നിര്‍ദ്ദേശിച്ചത്.

Update: 2021-04-08 17:17 GMT

ന്യൂഡല്‍ഹി; ഷോള്‍ഡറിന് പരിക്കേറ്റ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരം. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഉടന്‍ തിരിച്ചെത്തുമെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് അയ്യര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും ഐപിഎല്ലില്‍ നിന്നും താരം പിന്‍മാറുകയായിരുന്നു. നാല് മാസത്തെ വിശ്രമമാണ് അയ്യര്‍ക്ക് നിര്‍ദ്ദേശിച്ചത്.




Tags: