15കാരി ഷഫാലി വര്‍മ ഇന്ത്യയ്ക്കായി ട്വന്റിയില്‍ അരങ്ങേറി

Update: 2019-09-24 17:47 GMT

സൂറത്ത്: ഇന്ത്യയുടെ ട്വന്റി-20 വനിതാ ടീമില്‍ 15കാരി ഷഫാലി വര്‍മ്മ അരങ്ങേറ്റം കുറിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റിയിലാണ് ഷഫാലി കളിച്ചത്. ഇതോടെ ഇന്ത്യയ്ക്കായി ട്വന്റിയില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഷഫാലി സ്വന്തമാക്കി. ഹരിയാന ടീമിനായി കളിച്ച ഷഫാലി വനിതാ ട്വന്റി ലീഗിലും തിളങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചത്.തന്റെ ആദ്യ മല്‍സരത്തില്‍ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 11 റണ്‍സിന്റെ ജയവും സ്വന്തമാക്കി.

എന്നാല്‍ അരങ്ങേറ്റ മല്‍സരത്തില്‍ ഷഫാലി റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു. രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ഗാര്‍ഗി ബാനര്‍ജിയാണ്. 14 വയസ്സും 165 ദിവസവുമുള്ളപ്പോഴാണ് ഗാര്‍ഗി ഇന്ത്യയ്ക്കായി ഏകദിനത്തില്‍ 1978ല്‍ അരങ്ങേറ്റം കുറിച്ചത്. 

Tags:    

Similar News