ഐപിഎല്‍; മോറിസിന് നാല് വിക്കറ്റ്; രാജസ്ഥാന് ലക്ഷ്യം 134 റണ്‍സ്

ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു.

Update: 2021-04-24 16:04 GMT


മുംബൈ; ക്രിസ് മോറിസിന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെ ചുവട് പിടിച്ച് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ 133ല്‍ ഒതുക്കി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. രാഹുല്‍ ത്രിപാട്ടി(36), ദിനേശ് കാര്‍ത്തിക്ക് (25), നിതീഷ് റാണ (22) എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കായി പിടിച്ചുനിന്നത്.ഗില്‍ 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ മോര്‍ഗാന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. രാജസ്ഥാനായി ബട്‌ലറും ജയ്‌സ്വാലുമാണ് ഓപ്പണ്‍ ചെയ്യുന്നത്.




Tags:    

Similar News