ഓസിസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത ഇന്ത്യയ്ക്ക് പരമ്പര

ജയത്തോടെ 2-1ന് പരമ്പര ഇന്ത്യ നേടി. ബെംഗളുരുവില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസിസ് ഉയര്‍ത്തിയ 286 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുത്തു

Update: 2020-01-19 18:01 GMT

ബെംഗളുരു: രോഹിത്ത് ശര്‍മ്മയുടെയും കോഹ്‌ലിയുടെയും തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ആസ്‌ത്രേലിയക്കെതിരായ മൂന്നാം ഏകദിനം ഏഴ് വിക്കറ്റിന് സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ 2-1ന് പരമ്പര ഇന്ത്യ നേടി. ബെംഗളുരുവില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസിസ് ഉയര്‍ത്തിയ 286 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുത്തു. 47.3 ഓവറിലാണ് ഇന്ത്യന്‍ ജയം. രോഹിത്ത് ശര്‍മ്മ സെഞ്ചുറിയോടെ (119) മികവ് പുറത്തെടുത്തപ്പോള്‍ ക്യാപ്റ്റന്‍ കോഹ്‌ലി 89 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ശ്രേയസ് അയ്യര്‍ 44 റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി (131) പിന്‍ബലത്തിലാണ് ഓസിസ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നാലു വിക്കറ്റ് നേടിയ ഇന്ത്യയുടെ മുഹമ്മദ് ഷമിയാണ് ഓസിസിനെ പിടിച്ചുകെട്ടിയത്.

Tags: