പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ രോഹിത്ത് ശര്‍മ്മയ്ക്കും വിരാട് കോഹ് ലിക്കും ഇന്ന് നിരാശ ആയിരുന്നു ഫലം. രോഹിത്ത് ശര്‍മ്മ എട്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിരാട് കോഹ് ലി റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഹേസല്‍വുഡിന്റെ പന്തില്‍ റെന്‍സ്‌ഷോയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത്ത് പുറത്തായത്. എട്ട് പന്ത് നേരിട്ട കോഹ് ലി സ്റ്റാര്‍ക്കിന്റെ പന്തില്‍ കൊണോലിയ്ക്ക് ക്യാച്ച് ല്‍കി പുറത്തായി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും ഇന്ന് നിരാശ ആയിരുന്നു ഫലം. താരം 10 റണ്‍സെടുത്ത് പുറത്തായി. എല്ലിസിന്റെ പന്തില്‍ ഫിലിപ്പിന് ക്യാച്ച് നല്‍കി ഗില്ലും പുറത്തായി. ശ്രേയസ് അയ്യരും (6), അക്‌സര്‍ പട്ടേലുമാണ് (7) ക്രീസില്‍. 12 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വെറും 37 റണ്‍സാണ് നേടിയിട്ടുള്ളത്.