ലോകകപ്പ്; റിലീ റോസൗവ്- 56 പന്തില്‍ 109 റണ്‍സ്; ഭീമന്‍ ജയവുമായി ദക്ഷിണാഫ്രിക്ക

104 റണ്‍സിന്റെ ജയമാണ് പ്രോട്ടീസ് സ്വന്തമാക്കിയത്.

Update: 2022-10-27 08:41 GMT


പെര്‍ത്ത്: ട്വന്റി-20 ലോകകപ്പിലെ ഈ സീസണിലെ ആദ്യ സെഞ്ചുറി ദക്ഷിണാഫ്രിക്കന്‍ താരം റിലീ റോസൗവിന്. ബംഗ്ലാദേശിനെതിരായ മല്‍സരത്തിലാണ് താരം സെഞ്ചുറി(109) നേടിയത്. സെഞ്ചുറി കൂട്ടുപിടിച്ച് ദക്ഷിണാഫ്രിക്ക ഭീമന്‍ ജയവും നേടി. 52 പന്തിലാണ് സെഞ്ചുറി നേട്ടം. റോസൗവ് 56 പന്തില്‍ 109 റണ്‍സ് നേടി. ഡീകോക്ക് 38 പന്തില്‍ 63 റണ്‍സും നേടി.ഇരുവരും ചേര്‍ന്ന് 163 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ 16.3 ഓവറില്‍ 101 റണ്‍സെടുത്ത് ബംഗ്ലാദേശ് പുറത്തായി. നോര്‍ട്ട്‌ജെ നാലും ഷംസി മൂന്നും വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കന്‍ ജയം എളുപ്പമാക്കി. 104 റണ്‍സിന്റെ ജയമാണ് പ്രോട്ടീസ് സ്വന്തമാക്കിയത്. ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍(34).




Tags: