ഐപിഎല്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ യുഎഇയില്‍ നടക്കും

ലോകകപ്പ് സംബന്ധിച്ച് യോഗം ഐസിസി തിങ്കളാഴ്ച നടത്തും.

Update: 2021-05-29 11:47 GMT


മുംബൈ: കൊവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ യുഎഇയില്‍ നടക്കും. ഇന്ന് ചേര്‍ന്ന് ബിസിസിഐ യോഗത്തിലാണ് തീരുമാനം. ടീമിന്റെ മണ്‍സൂണ്‍ സീസണിലെ മല്‍സരങ്ങളെ ക്രമീകരിച്ചാണ് പുതിയ ഷെഡ്യൂള്‍. ലീഗില്‍ 29 മല്‍സരങ്ങളാണ് അവസാനിച്ചത്. 31 മല്‍സരങ്ങളാണ് ശേഷിക്കുന്നത്. നിരവധി താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മെയ്യ് നാലിന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.


എന്നാല്‍ ലീഗില്‍ വിദേശതാരങ്ങളുടെ സാന്നിധ്യം കുറവായിരിക്കും. താരങ്ങളെ ലഭിക്കാന്‍ അതാത് ക്രിക്കറ്റ് ബോര്‍ഡുകളോട് ആവശ്യപ്പെടുമെന്നും ബിസിസിഐ വ്യക്തമാക്കി.


ഒക്ടോബറിലാണ് നടക്കേണ്ട ട്വന്റി ലോകകപ്പിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടത്തി. കൊവിഡ് സാഹചര്യം അനുകൂലമാവുന്ന പക്ഷം ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും.അല്ലാത്ത പക്ഷം യുഎഇയിലേക്ക് ടൂര്‍ണ്ണമെന്റ് മാറ്റിയേക്കും. ലോകകപ്പ് സംബന്ധിച്ച് യോഗം ഐസിസി തിങ്കളാഴ്ച നടത്തും.




Tags:    

Similar News