ട്വന്റി-20 ലോകകപ്പില്‍ വന്‍ അട്ടിമറി; പാകിസ്താനെ വീഴ്ത്തി സിംബാബ്‌വെ

സിക്കന്ധര്‍ റാസയാണ് ടീമിന് ജയമൊരുക്കിയത്.

Update: 2022-10-27 15:15 GMT


സിഡ്‌നി: ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെ അട്ടിമറിച്ച് സിംബാബ്‌വെ. വാശിയേറിയ മല്‍സരത്തില്‍ ഒരു റണ്ണിന്റെ വിജയമാണ് സിംബാബ്‌വെ നേടിയത്. അവസാന പന്തിലാണ് സിംബാബ്‌വെയുടെ പാക് വംശജനായ സിക്കന്ധര്‍ റാസയാണ് ടീമിന് ജയമൊരുക്കിയത്. റാസ മൂന്ന് വിക്കറ്റ് നേടി. സ്‌കോര്‍ സിംബാബ്‌വെ 130-8, പാകിസ്താന്‍ 129-8. മസൂദ് (44), നവാസ് (22) എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ പിടിച്ചുനിന്നത്.


 ടോസ് ലഭിച്ച സിംബാബ്‌വെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 130 റണ്‍സെടുത്തു. സിംബാബ്‌വെ മികച്ച ബൗളിങ് പുറത്തെടുക്കുകയായിരുന്നു. 36 റണ്‍സെടുക്കുന്നതിനിടെ പാകിസ്താന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു.പിന്നീട് പാകിസ്താന്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന ഓവറില്‍ സിംബാബ്‌വെ തിരിച്ചുവരവ് നടത്തുകയായിരുന്നു.

തുടര്‍ച്ചയായ രണ്ട് തോല്‍വികളുമായി പാകിതാന്‍ പുറത്താവലിന്റെ വക്കിലാണ്. അടുത്ത മൂന്ന് മല്‍സരങ്ങള്‍ ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും പാകിസ്താന്റെ സെമി പ്രവേശനം.




Tags:    

Similar News