ചാംപ്യന്‍സ് ട്രോഫിയില്‍ കെ എല്‍ രാഹുല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍

Update: 2025-02-13 06:22 GMT

അഹമദാബാദ്: ഈ മാസം ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലെന്ന് കോച്ച് ഗൗതം ഗംഭീര്‍. ചാംപ്യന്‍സ് ട്രോഫി പ്ലേയിങ് ഇലവനില്‍ പന്തിന് സ്ഥാനമുണ്ടാകില്ലെന്ന് കോച്ച് ഇംഗ്ലണ്ടിനെതിരായ പരമ്പര ജയത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ രാഹുല്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും രണ്ട് താരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും രാഹുല്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മല്‍സരങ്ങളില്‍ രാഹുല്‍ മോശം പ്രകടനമാണ് നടത്തിയത്. എന്നാല്‍ മൂന്നാം മല്‍സരത്തില്‍ താരം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തണമെന്നായിരുന്നു കോച്ചിന്റെ നിര്‍ദ്ദേശം. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെയും ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കറിന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഋഷഭ് പന്തിനെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.





Tags: