ഐപിഎല്‍; ചെന്നൈയ്ക്ക് ബാറ്റിങ്; കൊല്‍ക്കത്തയ്ക്കായി നാഗര്‍കോട്ടിയും നരെയ്‌നും

ചെന്നൈയ്ക്കായി ദക്ഷിണാഫ്രിക്കന്‍ പേസ് താരം ലുംഗി എന്‍ഗിഡി കളിക്കും

Update: 2021-04-21 14:13 GMT

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ രണ്ടാമത്തെ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കൊല്‍ക്കത്തയ്ക്ക് ടോസ്. ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് ചെന്നൈയെ ബാറ്റിങിനയച്ചു. കൊല്‍ക്കത്താ നിരയില്‍ കമേലഷ് നാഗര്‍കോട്ടിയും സുനില്‍ നരേയ്‌നും ഇന്നിറങ്ങും. ഹര്‍ഭജന്‍ സിങും ഷാഖിബുള്‍ ഹസ്സനും പകരമായാണ് ഇരുവരും ടീമില്‍ ഇടം നേടിയത്. ചെന്നൈയ്ക്കായി ദക്ഷിണാഫ്രിക്കന്‍ പേസ് താരം ലുംഗി എന്‍ഗിഡി കളിക്കും. വിന്‍ഡീസ് താരം ബ്രാവോയ്ക്ക് പകരമാണ് എന്‍ഗിഡി ടീമിലെത്തിയത്.




Tags:    

Similar News