ബട്‌ലര്‍ക്ക് സെഞ്ചുറി; രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ സ്‌കോര്‍

നിശ്ചിത ഓവറില്‍ റോയല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു.

Update: 2022-04-18 16:04 GMT



മുംബൈ: ഈ സീസണിലെ രണ്ടാം ഐപിഎല്‍ സെഞ്ചുറിയുമായി ജോസ് ബട്‌ലര്‍. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരായ മല്‍സരത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് താരം ബട്‌ലറുടെ സെഞ്ചുറി. ബട്‌ലര്‍ 61 പന്തില്‍ 103 റണ്‍സെടുത്ത് പുറത്തായി. സഞ്ജു സാംസണ്‍ 19 പന്തില്‍ 38 റണ്‍സെടുത്തു. 13 പന്തില്‍ 26 റണ്‍സെടുത്ത് ഹെറ്റ്‌മെയര്‍ പുറത്താവാതെ നിന്നു. നിശ്ചിത ഓവറില്‍ റോയല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു.




Tags:    

Similar News