ഐപിഎല്‍; വിജയതുടക്കം മോഹിച്ച് സഞ്ജുവും കൂട്ടരും സണ്‍റൈസേഴ്‌സിനെതിരേ

എസ്ആര്‍എച്ച് ഇക്കുറി പതിവ് ഐപിഎല്‍ ചരിത്രം മാറ്റാനാണ് ഇറങ്ങുന്നത്.

Update: 2022-03-29 07:13 GMT


മുംബൈ: ഐപിഎല്‍ 15ാം സീസണില്‍ വിജയതുടക്കം മോഹിച്ച് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍. ഇരു ടീമും മികച്ച ടീമുമായാണ് ഇക്കുറി വരുന്നത്. രാത്രി 7.30നാണ് മല്‍സരം. രാജസ്ഥാനായി ഇത്തവണ ഓപ്പണ്‍ ചെയ്യുന്നത് മുന്‍ ആര്‍സിബി താരവും പാതി മലയാളിയുമായ ദേവ്ദത്ത് പടിക്കലാണ്. പടിക്കലിനൊപ്പം ഇറങ്ങുന്നത് ബട്‌ലറാണ്. സണ്‍റൈസേഴ്‌സ് ആവട്ടെ ഷിമറോണ്‍ ഹെറ്റ്‌മെയര്‍, റാസി വാന്‍ ഡെര്‍ ദുസന്‍, ജിമ്മി നീഷം, റിയാന്‍ പരാഗ് എന്നീ കരുത്തരുമായുള്ള നിരയുമായാണ് ഇന്നിറങ്ങുന്നത്. പരിചയസമ്പന്നനായ കാനെ വില്ല്യംസണ്‍ കീഴില്‍ ഇറങ്ങുന്ന എസ്ആര്‍എച്ച് ഇക്കുറി പതിവ് ഐപിഎല്‍ ചരിത്രം മാറ്റാനാണ് ഇറങ്ങുന്നത്.



 




Tags:    

Similar News