ഐപിഎല്‍ ആദ്യ ജയത്തിനായി മുംബൈ ഇന്ന് രാജസ്ഥാനെതിരേ

എട്ട് മല്‍സരങ്ങളില്‍ ആറ് ജയവും മികച്ച റണ്‍റേറ്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്.

Update: 2022-04-30 08:27 GMT


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ്. ലീഗിലെ ഒമ്പതാം മല്‍സരത്തിനായി മുംബൈ ഇറങ്ങുമ്പോള്‍ എതിരാളികള്‍ ശക്തരായ രാജസ്ഥാന്‍ റോയല്‍സ് ആണ്. ലീഗില്‍ എട്ട് മല്‍സരങ്ങളില്‍ ആറ് ജയവും മികച്ച റണ്‍റേറ്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഇന്ന് ജന്‍മദിനമായ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ ടീമിന് ഏത് വിധേനെയും ഒരു ജയം നല്‍കാനായാണ് ഇറങ്ങുന്നത്. രാജസ്ഥാനാവട്ടെ ഇന്നത്തെ ജയത്തോടെ വീണ്ടും ഒന്നാം സ്ഥാനത്ത് കരകയറാനാണ് ശ്രമം. മല്‍സരം രാത്രി 7.30നാണ്. ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഗുജറാത്ത് ലീഗില്‍ ഒന്നാം സ്ഥാനത്തും ആര്‍സിബി ലീഗില്‍ അഞ്ചാം സ്ഥാനത്തുമാണ്. മല്‍സരം 3.30നാണ്.




Tags:    

Similar News