ഐപിഎല്‍; ഡല്‍ഹിക്കെതിരേ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന് ലക്ഷ്യം 150 റണ്‍സ്

ക്യാപ്റ്റന്‍ ഋഷഭ് പന്തും(39*) സര്‍ഫറാസ് ഖാനും (36*) ആണ് പിന്നീട് ഡല്‍ഹിയെ കരകയറ്റിയത്.

Update: 2022-04-07 15:51 GMT


മുംബൈ; ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിന് ജയിക്കാന്‍ 150 റണ്‍സ് ലക്ഷ്യം. ടോസ് നേടിയ ലഖ്‌നൗ ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. 34 പന്തില്‍ 61 റണ്‍സെടുത്ത പൃഥ്വി ഷാ ഡല്‍ഹിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സീസണില്‍ ആദ്യമായി ഡല്‍ഹിയ്ക്കായി ഇറങ്ങിയ ഡേവിഡ് വാര്‍ണര്‍ നാല് റണ്‍സെടുത്ത് നിരാശപ്പെടുത്തി. വാര്‍ണര്‍ക്കൊപ്പം റൗവ്മാന്‍ പവല്ലും പെട്ടെന്ന് പുറത്തായി. പിന്നീട് ഡല്‍ഹി സ്‌കോറിങ് പതുക്കെ ആയി. ക്യാപ്റ്റന്‍ ഋഷഭ് പന്തും(39*) സര്‍ഫറാസ് ഖാനും (36*) ആണ് പിന്നീട് ഡല്‍ഹിയെ കരകയറ്റിയത്.


Tags:    

Similar News