ഡല്‍ഹിയ്ക്കായി വാര്‍ണര്‍ ഷോ; എസ്ആര്‍എച്ചിന് ലക്ഷ്യം 208 റണ്‍സ്

ഉമ്രാന്‍ മാലിഖ് ആണ് എസ്ആര്‍എച്ച് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്(52).

Update: 2022-05-05 16:13 GMT


മുംബൈ; ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ലക്ഷ്യം 208 റണ്‍സ്. ഡേവിഡ് വാര്‍ണര്‍(92), റൊവ്മാന്‍ പവല്‍(67*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങിന്റെ ചുവട്പിടിച്ചാണ് ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 207 റണ്‍സ് നേടിയത്. 58 പന്തിലാണ് വാര്‍ണര്‍ 92 റണ്‍സെടുത്തത്. 35 പന്തിലാണ് പവല്ലിന്റെ ഇന്നിങ്‌സ്. എസ്ആര്‍എച്ചിന്റെ ബൗളര്‍മാരെ കണക്കെ പ്രഹരിച്ചാണ് വാര്‍ണറും പവലും മടങ്ങിയത്.ഉമ്രാന്‍ മാലിഖ് ആണ് എസ്ആര്‍എച്ച് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്(52).


സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദറും ടി നടരാജനും ഇന്ന് ഇറങ്ങിയില്ല. പരിക്കിനെ തുടര്‍ന്നാണ് ഇരുവരും ഇന്ന് കളിക്കാത്തത്. ഇരുവര്‍ക്കും പകരം കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍ എന്നിവരാണ് ഇന്ന് ഇറങ്ങിയത്.





Tags:    

Similar News