ഐപിഎല്‍; മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി ഡല്‍ഹി തുടങ്ങി

ആറ് വിക്കറ്റ് നഷ്ടത്തില്‍ 18.2 ഓവറില്‍ ഡല്‍ഹി പിന്‍തുടര്‍ന്നു.

Update: 2022-03-27 14:12 GMT

മുംബൈ: ആതിഥേയരുടെ ആധിപത്യത്തോടെ ഇറങ്ങിയ മുംബൈക്ക് ഐപിഎല്ലിലെ ആദ്യ മല്‍സരത്തില്‍ തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സ് നാല് വിക്കറ്റിനാണ് മുംബൈ കടപുഴക്കിയത്. ലലിത് യാദവ്(48), അക്‌സര്‍ പട്ടേല്‍ (38) എന്നീ കൂട്ടുകെട്ടാണ് ഡല്‍ഹിക്ക് ആദ്യജയമൊരുക്കിയത്. 178 റണ്‍സിന്റെ ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 18.2 ഓവറില്‍ ഡല്‍ഹി പിന്‍തുടര്‍ന്നു. പൃഥ്വി ഷാ 38ഉം സിഫെര്‍ട്ട് 21ഉം റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് നേടി. തമിഴ്‌നാടിന്റെ മുരുകന്‍ അശ്വിന്‍ രണ്ടും വിക്കറ്റ് നേടി.


ടോസ് ഭാഗ്യം ഇന്ന് ഡല്‍ഹിക്കൊപ്പമായിരുന്നു. അവര്‍ മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. 81 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത്ത് ശര്‍മ്മ 41 റണ്‍സ് നേടി.




Tags: