മുംബൈ ഒരുങ്ങിതന്നെ; ഹൈദരാബാദിനെതിരേ കൂറ്റന്‍ സ്‌കോര്‍ (235)

ഇഷാനെ പുറത്താക്കിയത് ഹൈദരാബാദിന്റെ പുത്തന്‍ താരോദയം ഉംറാന്‍ മാലിക്കാണ്.

Update: 2021-10-08 16:05 GMT


ദുബയ്: പ്ലേ ഓഫ് യോഗ്യതയ്ക്കുള്ള നിര്‍ണ്ണായക മല്‍സരത്തില്‍ കൂറ്റന്‍ സ്‌കോറുമായി മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 235 റണ്‍സാണ് മുംബൈ മുന്നോട്ട് വച്ചത്. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് അവരുടെ കൂറ്റന്‍ സ്‌കോര്‍ പിറന്നത്. വന്‍ മാര്‍ജിനില്‍ ജയിക്കാനുറച്ചുള്ള സ്‌കോറാണ് മുംബൈ നേടിയത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് ഇന്ന് മുംബൈക്കായി ബാറ്റിങ് പൂരം നടത്തിയത്. ഇഷാന്‍ 32 പന്തിലാണ് താരം 84 റണ്‍സ് നേടിയത്.


സെഞ്ചുറിയേലക്ക് കുതിക്കുന്ന ഇഷാനെ പുറത്താക്കിയത് ഹൈദരാബാദിന്റെ പുത്തന്‍ താരോദയം ഉംറാന്‍ മാലിക്കാണ്. നേരത്തെ ഈ സീസണിലെ വേഗതയേറിയ അര്‍ദ്ധശതകം ഇഷാന്‍ കിഷന്‍ തന്റെ പേരിലാക്കി. 16 പന്തിലാണ് താരം 50 റണ്‍സ് നേടിയത്. ഇഷാന്‍ പുറത്തായതോടെ മുംബൈ തകരുമെന്ന് കരുതിയ ഹൈദരാബാദിന്റെ മോഹങ്ങളെ തല്ലിക്കെടുത്തിയത് സൂര്യകുമാര്‍ യാദവാണ്. യാദവ് 40 പന്തില്‍ 82 റണ്‍സാണ് നേടിയത്. 13 ഫോറും മൂന്ന് സിക്‌സുമാണ് യാദവിന്റെ ബാറ്റിങില്‍ നിന്നും പിറന്നത്. ഹൈദരാബാദിനായി ഹോള്‍ഡര്‍,റാഷിദ്, ശര്‍മ്മ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.




Tags:    

Similar News