ഐപിഎല്‍; സ്റ്റീവ് സ്മിത്തും വാര്‍ണറും എത്തി

ഡല്‍ഹിയുടെ ആദ്യ മല്‍സരം 11ന് മുംബൈയില്‍ ചെന്നൈയ്‌ക്കെതിരേയാണ്.

Update: 2021-04-03 11:31 GMT


ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരായ സ്റ്റീവ് സ്മിത്തും വാര്‍ണറും ഐപിഎല്ലിനായി ഇന്ത്യയിലെത്തി. സ്മിത്ത് ഡല്‍ഹി ക്യാപ്റ്റില്‍സ്് സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. ഇന്ന് മുംബൈയിലെത്തിയ താരം ഒരാഴ്ച ക്വാറന്റീനില്‍ കഴിയും. ഡല്‍ഹിയുടെ ആദ്യ മല്‍സരം 11ന് മുംബൈയില്‍ ചെന്നൈയ്‌ക്കെതിരേയാണ്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെ ക്ലബ്ബ് ഇത്തവണ റിലീസ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി താരത്തെ വാങ്ങിയത്.


സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ചെന്നൈയിലെത്തി.താരം ടീം ഹോട്ടലില്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയും. ഹൈദരാബാദിന്റെ ആദ്യ മല്‍സരം കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ 11ന്് ചെന്നൈയില്‍ നടക്കും.




Tags:    

Similar News