ഐപിഎല്‍; ചെന്നൈ കിങ്‌സും പഞ്ചാബ് കിങ്‌സും ഇന്ന് നേര്‍ക്കുനേര്‍

മുംബൈയിലാണ് മല്‍സരം.

Update: 2021-04-16 06:51 GMT

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം തേടി മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈയുടെ എതിരാളി ആദ്യമല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച പഞ്ചാബ് കിങ്‌സാണ്. ഇരു സൈഡിനും ബൗളിങാണ് നിര ഫോമിലാവാത്തത് തിരിച്ചടിയാണ്. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ചെന്നൈ ആദ്യമല്‍സരത്തില്‍ ജയം കൈവിട്ടിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരേ കഷ്ടിച്ചാണ് പഞ്ചാബും രക്ഷപ്പെട്ടത്.ഇരുഭാഗത്തും ബാറ്റിങ് നിര ഫോമിലാണ്. ഇരുടീമും ബാറ്റിങ് ഓര്‍ഡറില്‍ കഴിഞ്ഞ മല്‍സരങ്ങളിലെ താരങ്ങളെ തന്നെ ഇറക്കിയേക്കും. ബൗളിങ് ഇലവനില്‍ ഇരുഭാഗത്തും മാറ്റമുണ്ടായേക്കും. മുംബൈയിലാണ് മല്‍സരം.




Tags:    

Similar News