ഐപിഎല്‍; റിങ്കു സിങിന് പകരം ഗുര്‍കീര്‍ത്ത് കൊല്‍ക്കത്തയില്‍

കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനായാണ് ഗുര്‍കീര്‍ത്ത് കളിച്ചത്.

Update: 2021-04-04 06:06 GMT


കൊല്‍ക്കത്ത: കാലിന് പരിക്കേറ്റ് ഐപിഎല്ലില്‍ നിന്നും പിന്‍മാറിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിങിന് പകരം ഗുര്‍കീര്‍ത്ത് സിങ് ടീമിനായി കളിക്കും. 50ലക്ഷത്തിനാണ് താരത്തെ വാങ്ങിയത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനായാണ് ഗുര്‍കീര്‍ത്ത് കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായാണ് താരം കളിക്കുന്നത്. ഇന്ത്യന്‍ എടീമിനായി മികച്ച പ്രകടനം താരം നടത്തിയിരുന്നു. നേരത്തെ ചില വിദേശ താരങ്ങള്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി ഐപിഎല്‍ വിട്ടിരുന്നു.




Tags:    

Similar News