ഐപിഎല്‍; തുടര്‍മല്‍സരങ്ങള്‍ക്ക് ഇംഗ്ലണ്ട് താരങ്ങള്‍ ഇല്ല

ബംഗ്ലാദേശ്, പാകിസ്താന്‍ പര്യടനങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങളെ ആവശ്യമാണെന്ന് ബോര്‍ഡ് അറിയിച്ചു.

Update: 2021-05-11 08:32 GMT


സതാംപ്ടണ്‍:താല്‍ക്കാലികമായി നിര്‍ത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുക്കില്ല. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ സെപ്തംബറില്‍ യു എ ഇലോ യു കെയിലോ നടക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷമായിരിക്കും ഐപിഎല്‍ തുടരുക.എന്നാല്‍ ട്വന്റി ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവടങ്ങളിലേക്കുള്ള പര്യടനങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കുന്ന അവരുടെ താരങ്ങളെ ആവശ്യമാണെന്ന് ബോര്‍ഡ് അറിയിച്ചു. ബെന്‍ സ്‌റ്റോക്കസ്, ജോസ് ബട്‌ലര്‍, ഇയോന്‍ മോര്‍ഗാന്‍ എന്നീ താരങ്ങള്‍ ടീമിനൊപ്പം നിലനില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും ബോര്‍ഡ് അറിയിച്ചു. എന്നാല്‍ നേരത്തെ തങ്ങളുടെ താരങ്ങളെ ഐപിഎല്ലിനായി സെപ്തംബറില്‍ നല്‍കുമെന്നും ഇംഗ്ലണ്ടില്‍ വച്ച മല്‍സരങ്ങള്‍ നടത്താമെന്നും ബോര്‍ഡ് അറിയിച്ചിരുന്നു.




Tags:    

Similar News