അയ്യര്‍ക്കും പന്തിനും അര്‍ദ്ധസെഞ്ചുറി; വിന്‍ഡീസിന് ലക്ഷ്യം 266 റണ്‍സ്

വിന്‍ഡീസ് 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് നേടിയിട്ടുണ്ട്.

Update: 2022-02-11 13:23 GMT


അഹ്‌മദാബാദ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 265ന് പുറത്ത്.ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ ഇന്ത്യ 265 റണ്‍സിന് പുറത്തായി. ശ്രേയസ് അയ്യര്‍ (80), ഋഷഭ് പന്ത് (56) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടിയ മല്‍സരത്തില്‍ ദീപക് ചാഹര്‍ (38), വാഷിങ്ടണ്‍ സുന്ദര്‍(33) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങില്‍ വിന്‍ഡീസ് 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് നേടിയിട്ടുണ്ട്. പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.


Tags: